Thursday, April 3, 2025

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍  കാറ്റഗറിയില്‍ പെടുന്ന സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇതിനായുള്ള പ്രൊഡക്ഷന്‍ ഹൌസ് ആരംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ എന്ന  ചിത്രമാണ് ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

(‘ഭ്രമയുഗ’ത്തിന്‍റെ പൂജയില്‍ നിന്ന്)

‘ഞങ്ങളുടെ ആദ്യ നിര്‍മ്മാണത്തില്‍ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’- നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ്: ഷഫീഖ് മുഹമ്മദ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ഭ്രമയുഗം’ 2024- ല്‍ പ്രദര്‍ശനത്തിനെത്തും.

spot_img

Hot Topics

Related Articles

Also Read

പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

പുത്തൻ പോസ്റ്ററുമായി ‘ചിത്തിനി’

0
സോഷ്യൽ മീഡിയയില് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പോസ്റ്ററുകൾ കൂടിയാണ് ചിത്തിനിയുടേത്. വനാന്തരീക്ഷത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴയെന്ന ഗ്രാമത്തിന്റെയും അവിടെ അധിവസിക്കുന്ന ചിത്തിനി എന്ന യക്ഷിയുടെയും കഥയാണ് സിനിമയിൽ.

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു

0
കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി.

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...