Wednesday, April 2, 2025

100 കോടി  കളക്ഷൻ നേടി  ‘നേര്’

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ലീഗൽ ത്രില്ലർ ചിത്രമാണ് നേര്. ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്താണ്  തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിയത്.

ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് രീതിയായ നിഗൂഡതയും സസ്പെൻസും റിയലിസവും സംഘർഷവും ഉദ്വോഗവും ചേർത്തിണക്കിയ ത്രില്ലർ സ്വഭാവമാണ് ഈ ചിത്രത്തിലുള്ളത്. സിദ്ദിഖ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശാന്തി  മായാ ദേവി, ജഗദീഷ്, രശ്മി അനിൽ, കലാഭവൻ ജിൻന്റൊ, അനിൽ, ശങ്കർ ഇന്ദുചൂഡൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായിഅഭിനയിച്ചു. ശാന്തി മായദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വരികൾ വിനായക് ശശികുമാർ, സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വി എസ് വിനായക്.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘അഭിലാഷം’

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ  ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...

അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു  

0
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.

അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി

0
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ഉറ്റവർ’

0
പ്രേക്ഷകരെ വൈകാരികതയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ട് അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റസവും പുതിയ സിനിമ ‘ഉറ്റവരു’ടെ ട്രയിലർ പുറത്തിറങ്ങി. സി ഇ ടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ റിലീസായി.