Thursday, April 3, 2025

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഹൊറര്‍ ചിത്രം ഭ്രമയുഗം, ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന നേര്, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോന്‍, അലന്‍സിയര്‍, ബൈജു സന്തോഷ് എന്നിവര്‍ അഭിനയിക്കുന്ന ‘ഞാന്‍ കണ്ടതാ സാറേ’, വിഷ്ണു ശര്‍മ സംവിധാനം ചെയ്ത് സുധീഷ്, ജിനീഷ്, മണിക്കുട്ടന്‍, തുടങ്ങിയവര്‍ അഭിനയിക്കുന്ന മൈന്‍റ് പവര്‍, വിനയ് ജോസഫ് സംവിധാനം ചെയ്ത് ധ്യാന്‍  ശ്രീനിവാസന്‍, അജു വര്‍ഗീസ്,  വസിഷ്ട് ഉമേഷ്, ശ്രിത ശിവദാസ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രം, ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോടും സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഭാഗ്യലക്ഷ്മിയും ഷാന്‍ നവാസ് സംവിധാനം ചെയ്യുന്ന റെയ്നയും ചിങ്ങം ഒന്നിന് തുടക്കം കുറിച്ചു. മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗത്തിന്‍റെ ചിത്രീകരണം കൊച്ചിയിലും മോഹന്‍ലാല്‍ നായകനാകുന്ന നേരിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും വെച്ചു നടക്കും.

spot_img

Hot Topics

Related Articles

Also Read

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ...

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര