കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഥാവിഭാഗത്തിൽ സംവിധായകൻ ഷാജൂൺ കാര്യാലും കഥേതര വിഭാഗത്തിൽ ദൂരദർശൻ പ്രോഗ്രാം വിഭാഗം മുൻ അസിസ്റ്റന്റ് ഡയറക്ടർ പി കെ വേണുഗോപാലുമാണ് ചെയർമാന്മാർ. കഥാവിഭാഗത്തിൽ ടെലിവിഷൻ, ചലച്ചിത്ര നടൻ കുമരകം രഘുനാഥ്, ടെലിവിഷൻ ചലച്ചിത്ര നടി സോന നായർ, ഛായാഗ്രഹകൻ പ്രശാന്ത് രവീന്ദ്രൻ, ദൂരദർശനിലെ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ ജെ വിൽസൺ തുടങ്ങിയവരെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കഥേതര വിഭാഗത്തിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകനും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ എസ്. രമേഷ് കുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എം അയ്യപ്പൻ, ഛായാഗ്രഹകൻ ജി. പ്രദീപ്, മുൻ ദൃശ്യ മാധ്യമപ്രവർത്തകനും അവതാരകയും ചലച്ചിത്ര നടിയുമായ എൻ പി നിസ, എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു. മധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ കെ എ ബീനയാണ് രചനവിഭാഗം ജൂറിയിൽ ജൂറി ചെയർപേഴ്സൺ. എഴുത്തുകാരായ നന്ദകുമാർ കടപ്പാലും ഷിബു മുഹമ്മദും അംഗങ്ങളാണ്. കഥ, കഥേതര രചനവിഭാഗങ്ങളിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആണ് മെംബർ സെക്രട്ടറി. ഫെബ്രുവരി ലാസ്റ്റിൽ ജൂറി സ്ക്രീനിങ് ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ ആസ്ഥാനമന്ദിരത്തിലെ പ്രിവ്യൂ തിയ്യേറ്ററിൽ വെച്ച് നടക്കും.