Friday, April 4, 2025

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. സംവിധായകന്‍ ടി വി ചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്കാരം നല്കി. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മമ്മൂട്ടിയ്ക്ക് വേണ്ടി നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി. മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, അലന്‍സിയര്‍, റഫീഖ് അഹമ്മദ്, എം ജയചന്ദ്രന്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍, തുടങ്ങിയ വമ്പന്‍ താരനിര പരിയാടിയില്‍ സന്നിഹിതരായിരുന്നു.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അനുമോദന പ്രഭാഷണം ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എം എല്‍ എ, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ സി നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗൌതം ഘോഷ്, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി ഐഎഎസ്, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുത്തു.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിലേക്ക് ഒരുങ്ങി റാഹേല്‍ മകന്‍ കോര

0
ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

0
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

0
മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.

 ‘സീക്രട്ട്’ ജൂലൈ 26- ന് തിയ്യേറ്ററുകളിലേക്ക്

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രം ജൂലൈ 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി...

വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ

0
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്