2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശൽ നായകനായ സാം ബഹാദൂർ എന്നീ ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രമായത്. പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണശൈലിയിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാനാണ് സഹനിർമാതാവ്. നിതാൻഷി ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2025-ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ലാപതാ ലേഡീസ് വന്നിരുന്നെങ്കിൽ എന്ന് മുൻപ് കിരൺ റാവു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്
Also Read
വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്; രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.
കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്
ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.
‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ്...
വിസ്മയം തീർത്ത് മാത്യു തോമസ് ചിത്രം ‘ലൌലി’ യുടെ ട്രയിലർ പുറത്ത്
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’യുടെ വിസ്മയകരമായ ട്രയിലർ പുറത്ത്. കുട്ടികൾക്കായി നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ലൌലി’. ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ...
ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും ജോജു ജോർജ്ജും
ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.