Friday, April 4, 2025

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിൽ സ്പിരിച്വൽ വിഭാഗത്തിലേക്ക് മലയാളത്തിൽ  നിന്ന് പൂവ് എന്ന ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വിശ്വാസവും ആത്മീയതയും മനുഷ്യത്വപരമായ വീക്ഷണത്തിലൂടെ എന്ന പ്രമേയത്തിലുള്ള സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്.

കെ പി എ സി ലീല, ശാന്തി റാവു, ശ്രുതി വിപിൻ, മീനാക്ഷി അനൂപ് എന്നിവരാണ് കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിന്റെ ഏഷ്യൻ പ്രീമിയറാണ് ജനുവരി 20 മുതൽ 28 വരെയുള്ള ധാക്ക ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. തിരക്കഥ ജോൺസൺ വി ദേവസി. നിർമ്മാണം ഇ സന്തോഷ് കുമാർ, പശ്ചാത്തല സംഗീതം നിനോയ് തോമസ്, എഡിറ്റിങ് റഷിൻ അഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

0
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

0
പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മെഡിക്കൽ ത്രില്ലർ ജോണറുമായി ‘ദി ഡോണർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

റിമ കല്ലിങ്കൽ നായിക ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് നിർമ്മിച്ച് സജിൻ സാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി