Thursday, April 3, 2025

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മൂന്നാം മൊദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കേരളത്തിൽ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി സിനിമ സെറ്റിൽ ഒരു ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും പറഞ്ഞു. പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചിരിക്കുന്ന ചുമതല.

ജൂലൈ മാസത്തിൽ ‘ഒറ്റക്കൊമ്പൻ’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകു പാടമാണ് നിർമ്മാണം.  2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.

spot_img

Hot Topics

Related Articles

Also Read

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...

രസകരമായ ടീസറുമായി പൊറാട്ട് നാടകം

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്. തികച്ചും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പൊറാട്ട് നാടകം. തിയ്യേറ്ററുകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു കുടുംബ ചിത്രം കൂടിയാണ്...

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ  ആദ്യ ഗാനം പുറത്ത്

0
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.