Friday, November 15, 2024

27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു

ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു. രാധിക ലാവുവിന്റെ എല്ലനാർ ഫിലിംസും നവീൻ യെർനേനി, വൈ രവിശങ്കർ തുടങ്ങിയവരുടെ മൈത്രി മൂവി മേക്കേഴ്സും ടോവിനോ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് അദൃശ്യജാലകങ്ങൾ. യുദ്ധം പശ്ചാത്തലമായി വരുന്ന കൊണ്ട് സമകാലിക പ്രധാന്യത്തോടെയാണ് സിനിമ സ്വീകരിക്കപ്പെട്ടത്. സംവിധായകൻ ഡോ ബിജുവും ടോവിനോ തോമസും നിർമാതാവ് രാധിക ലാവുവും എസ്തോണിൽ നടന്ന വേൾഡ് പ്രീമിയറിൽ പങ്കെടുത്തു. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അദൃശ്യജാലകങ്ങൾ. ഏറെ പോസറ്റീവ് അഭിപ്രായമാണ് ചിത്രം കണ്ടവരുടെ ഭാഗത്ത് ഇന്നും ഉണ്ടായത്. ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മൂന്നു തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കെജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നവംബർ മൂന്നു മുതൽ തുടങ്ങിയ മേള 19 വരെ നടക്കും.

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

0
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

ഒരു സയന്റിസ്റ്റിന്റെ കഥയുമായി  ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു

0
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ   ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.