ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു. ആദ്യ വാരത്തില്‍ 36- കോടിയാണ് കിങ് ഓഫ് കൊത്ത നേടിയത്. കേരളത്തില്‍ നിന്നുമാത്രമായി പതിനാലര കോടിയും റസ്റ്റ് ഓഫ് ഇന്ത്യന്‍ വരുമാനം 7 കോടിയോളവും ഓവര്‍സീസിസ് തിയ്യേറ്ററുകളില്‍ നിന്നും 15- കോടിയുമാണ് സ്വന്തമാക്കിയത്.
കൊത്ത എന്ന ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ കഥ. കുടുംബം, സൌഹൃദം, പ്രണയം തുടങ്ങി നിരവധി വൈകാരികതകളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ രണ്ട് കാലഘട്ടങ്ങളിലും തികച്ചും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ സവിശേഷത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിച്ചു.