47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഈ കൃതി വ്യക്തിയിലേക്ക് ഒതുങ്ങാത്ത ഓര്‍മകളുടെയും അനുഭൂതികളുടെയും ചരിത്രമാണെന്നും ഇത്ര ബൃഹത്തായ ആത്മകഥ അപൂര്‍വവും അതിന്‍റെ രചനാശൈലി അസാധാരണമെന്നും ജൂറി വിലയിരുത്തി. ഡോ: പി കെ രാജശേഖരന്‍, വിജയലക്ഷ്മി, ഡോ: തോമസ് കുട്ടി എന്നിവരാണ് ജൂറി അംഗങ്ങള്‍.
വയലാര്‍ രാമവര്‍മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27 നു വൈകീട്ട് 5. 30 നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങി വെച്ച് പുരസ്കാരവിതരണം നടക്കും. കവി വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ഈ പുരസ്കാരം ട്രസ്റ്റ് പ്രസിഡന്‍റ് കൂടിയായ പെരുമ്പടവം ശ്രീധരനാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.