Friday, November 15, 2024

53- മത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാള ചിത്രം ‘റിപ്ടൈഡ്’

നവാഗതനായ അഫ്രദ് വി കെ സംവിധാനവും എഡിറ്റിങും ചെയ്ത ‘റിപ്ടൈഡ്’ എന്ന ചിത്രം 53- മത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്രയിറ്റു ഫ്യൂച്ചർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. എൺപതുകളിലെ മിസ്റ്ററി/ റൊമാൻസ് ചിത്രമാണ് റിപ്ടൈഡ്. നവാഗതരായ സ്വലാഹ് റഹ്മാനും ഫാരിസ് ഹിന്ദും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.

മെക്ബ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമ്മിച്ച ചിത്രമാണ് ‘റിപ്ടൈഡ്’. പരീക്ഷണ സിനിമകൾക്കും സ്വതന്ത്ര്യ സിനിമകൾക്കും പ്രാധാന്യം നല്കുന്ന ഫിലിം ഫെസ്റ്റിവലാണിത്. പി എസ് വിനോദരാജ് സംവിധാനം ചെയ്ത കുഴങ്കൽ, സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗ്ഗ  തുടങ്ങിയവയാണ് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ മുൻ ഇന്ത്യൻ സിനിമകൾ.

spot_img

Hot Topics

Related Articles

Also Read

ഡിനോ ഡെന്നീസ്- മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ചിത്രീകരണം തുടരുന്നു

0
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

0
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി

0
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.