Thursday, April 3, 2025

69- മത് ദേശീയ പുരസ്കാര പ്രഖ്യാപനം വ്യാഴായ്ച അഞ്ചുമണിക്ക്

69- മത് ദേശീയ ചലച്ചിത്ര പുരസ്കാരം വ്യാഴായ്ച അഞ്ചുമണിക്ക് ഡെല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കും. ജയ് ഭീം എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വെച്ച സൂര്യയും ലിജോ മോളുമാണ് അന്തിമ പട്ടികയില്‍ ഉള്ളതെന്നാണ് സൂചനകള്‍. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വര്‍ഷം സൂര്യയ്ക്കാണ് ലഭിച്ചത്. കൂടാതെ മലയാളത്തില്‍ നിന്നും നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍, എന്നീ ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ ജോജു ജോര്‍ജ്ജും ഉണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരയണന്‍റെ ജീവിതകഥ പറയുന്ന ‘റോക്കട്രി: ദ നമ്പി എഫെക്ട്’ എന്ന ചിത്രത്തിലെ ആര്‍ മാധവനും കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനു അനുപം ഖേരും മികച്ച നടനുള്ള പട്ടികള്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് സൂചന. ഓസ്കര്‍ അവാര്‍ഡ് നേടിയ രാജമൌലിയുടെ ‘ആര്‍. ആര്‍. ആര്‍ മല്‍സരത്തിനുണ്ട്. മികച്ച സംഗീത സംവിധാനത്തിനുള്ള മല്‍സരത്തിന് കീരവാണിയുടെ പാട്ടുകളുമെത്തുന്നു. മികച്ച നടിക്കുള്ള മല്‍സരത്തിന് അന്തിമമായി ഇടംനേടിയത് ഗംഗുഭായ് കത്തിയവാഡിയിലെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റനൌട്ടും ആണ്.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ നിവിൻ പോളി ഫാന്റസി ചിത്രവുമായി അഖിൽ സത്യൻ

0
അഖിൽ സത്യൻ സംവിധാനം  ചെയ്ത ശ്രദ്ധേയമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയ ചിത്രം വരുന്നു.

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

0
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.

‘ഡയൽ  100’ മാർച്ച് എട്ടിന് റിലീസിന്

0
വി ആർ എസ് കമ്പനിക്കു വേണ്ടി വിനോദ് രാജൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം ഡയൽ  100 മാർച്ച് എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തും.