2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരം മയക്ക’ത്തിലെ അഭിനയത്തിന് മമ്മൂട്ടി സിനിമാലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. കാന്താര എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ഋഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ്. ഒക്ടോബറിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
Also Read
‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.
24 മണിക്കൂറിനുള്ളിൽ 9. 7 മില്യൺ വ്യൂവേഴ്സ്; യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി ‘മലൈക്കോട്ടൈ വാലിബൻ’
മലൈക്കോട്ടൈ വാലിബാന്റെ ട്രയിലർ വ്യൂവേഴ്സ് 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 9. 7 മില്യൺ കടന്നു. മികച്ച തിയ്യേറ്റർ അനുഭവമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രയിലർ കണ്ട പ്രേക്ഷകരുടെ പ്രതീക്ഷ.
‘കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന പ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും’- മോഹൻലാൽ
യോദ്ധയും ഗാന്ധർവ്വവും നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത് അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും
‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....
ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.