Thursday, April 3, 2025

‘AD19’ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവിചരിത്ര സിനിമ ശ്രദ്ധേയമാകുന്നു

വിന്‍ഡര്‍ഫെല്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ ടി ഷാനൂല്‍ നിര്‍മ്മിച്ച് അഷ്കര്‍ അലി നായകവേഷത്തില്‍ എത്തിയ ‘AD19’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഏറനാട്ടിലെ ജന്‍മിത്തത്തിനും ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കുമെതിരെ 1921- ല്‍ ധീരമായി പോരാടി 14 വര്‍ഷത്തോളം സെല്ലുലാര്‍ ജയില്‍ ശിക്ഷയനുഭവിച്ച  സ്വാതന്ത്ര്യസമര സേനാനി യിലൊരാളായ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവചരിത്രമാണ് ‘AD19’എന്ന ചിത്രത്തില്‍.

1921- ലെ കാലഘട്ടത്തിന്‍റെ വാര്‍പ്പ് മാതൃക പുന:സൃഷ്ടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അരീക്കോടുള്ള മിക്ക കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അരീക്കോടും എറാനട്ടിലുമായാണ് ‘AD19’ ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഷബീബ് എ ആര്‍ ഡി ആണ്.

ടീന്‍സ് എം തോമസ്, ഹംസത്തലി, ഗോപിക പ്രമോദ്, ശ്രുതി ബൈജു, രതീഷ് മഞ്ചേരി, ഷറഫുദ്ദീന്‍ കോളിയാടന്‍, സനൂജ്, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ക്യാമറ ടി ആന്‍റണി ജോസഫും ഷെഫീഖ് കെ സി മഞ്ചേരിയും  എഡിറ്റിങ് ഹബീബിയും നിര്‍വഹിക്കുന്നു. ആറ് ലക്ഷം മുടക്കികൊണ്ട് ലോ ബജറ്റില്‍ നിര്‍മ്മിച്ച ചരിത്ര സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

spot_img

Hot Topics

Related Articles

Also Read

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.

‘ജമീലാന്റെ പൂവൻകോഴി’  നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്

0
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ്...

ജോജു ജോര്‍ജിന്‍റെ ‘പുലിമട’ ഇനി തിയ്യേറ്ററില്‍

0
ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട

‘ഭഭബ’ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ   പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.