ഒരു ഗ്രാമം നമുക്ക് മുന്നിലൊന്നാകെ വെള്ളിത്തിരയിൽ ദൃശ്യവൽക്കരിക്കപ്പെടുക. അതിലെ സംഗീതം മുഴുവനും പ്രകൃതിയുടേതായി കേൾക്കപ്പെടുക, ഒരു ഗ്രാമീണ സംസ്കാരത്തിന്‍റെ മനുഷ്യായുസ്സ് മുഴുവൻ നമ്മുടെ മുന്നിലേക്ക് പറിച്ചു നടപ്പെടുക അവരുടെ ഓരോ ശ്വാസ കണികയെയും നമ്മുടെ അനുഭവത്തിലേക്ക് കൂടി പകർത്തി വെക്കുക.
കഥ തിരക്കഥ സംവിധാനം -അഞ്ജലി മേനോൻ… വെള്ളിത്തിരയിലെ സ്‌ക്രീനുകളിൽ ഈ പേര് തെളിഞ്ഞു വന്നപ്പോൾ കാഴ്ചക്കാർ തെല്ലൊരമ്പരപ്പാർന്ന കാതുകത്തോടെ ഇതാരെന്നു ഉറ്റുനോക്കിക്കൊണ്ടിരുന്നു.
നര്‍മത്തിന്‍റെ കുഞ്ഞുമാലപ്പടക്കം പൊട്ടിച്ച ഫീലാണ് തിയ്യേറ്ററില്‍ നിന്ന് പാച്ചുവും അത്ഭുതവിളക്കും കണ്ട് കഴിഞ്ഞിറങ്ങുമ്പോള്‍. അടുത്ത കാലത്തിറങ്ങിയ നല്ലൊരു സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും എന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
മലയാള സിനിമ അതിന്‍റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന കാലഘട്ടത്തിലാണ് കെ ആർ മോഹനൻ എന്ന സംവിധായകന്‍റെ രംഗപ്രവേശം. മൂന്ന് സിനിമകളെ അദ്ദേഹത്തിന്‍റെതായിട്ടുള്ളുവെങ്കിലും അവയോരോന്നും മികച്ച ചിത്രങ്ങളായിരുന്നു.