Friday, November 15, 2024

Web Desk

Exclusive Content

spot_img

മലയാള സിനിമയുടെ ഓര്‍മ്മകളിലെ സലില്‍ ദാ

"സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം  മായുന്നിതാ..." എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്തു 1978 ല്‍ ഇറങ്ങിയ 'മദനോല്‍സവം' എന്ന ചിത്രത്തില്‍ സലില്‍ ചൌധരി ഈണമിട്ട ഗാനമാണിത്. കേള്‍ക്കുന്തോറും അര്‍ത്ഥവും ഭംഗിയും ഈ പാട്ടില്‍ നിറഞ്ഞു നില്ക്കുന്നു. ഒ എന്‍ വിയുടെ വരികള്‍ക്ക് സലില്‍ ചൌധരി ഈണമിട്ട് യേശുദാസ് തന്‍റെ മനോഹര ശബ്ദത്തില്‍ പാടി ഈ പാട്ടിനെ അനശ്വരമാക്കിയിരിക്കുന്നു!

‘സഹ്യസാനു ശ്രുതി ചേർത്ത് വെച്ച’ മോഹന രാഗം

തികച്ചും യാദൃശ്ചികമായാണ് മോഹൻ സിത്താരയ്ക്ക് സംഗീത സംവിധയകന്‍റെ അവസരം കിട്ടുന്നത്. യഥാർത്ഥ കലയെ തേടി വരുന്നതിനെ ഭാഗ്യം എന്നാണ് മോഹൻ സിതാര വിശേഷിപ്പിച്ചിരുന്നത്. നവോദയ അപ്പച്ചന്‍റെ ബാനറിൽ ഒരുങ്ങുന്ന ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിനുള്ള ഗാനത്തിനു സംഗീതം ചിട്ടപ്പെടുത്താനാണ് അവിടേക്ക് വിളിച്ചതെന്ന് പോലും അറിയുന്നത് ചെന്നപ്പോഴായിരുന്നു.

ഇളം മഞ്ഞിൽ നോവുപോലൊരു  കുയിൽ പാട്ടുകാരൻ 

"ഒരു കലാകാരന്‍റെ നിലനില്പിനടിസ്ഥാനം ഭാഗ്യ നിർഭാഗ്യങ്ങളാണെന്ന വിശ്വാസം ചലച്ചിത്ര രംഗത്ത് പ്രബലമാണ്. ഉന്നത ബന്ധങ്ങൾ വഴിയുള്ള സ്വാധീനമാണ് മറ്റൊന്ന്. കഴിവിന് മൂന്നാം സ്ഥാനം മാത്രമേ ഉള്ളൂ. കഴിവുള്ളവൻ ഉന്നതങ്ങളിൽ പിടിപാടില്ലാതെ പിന്തള്ളപ്പെടുമ്പോൾ ഭാഗ്യക്കേടെന്നാകും അതിനുള്ള ഭൂരിപക്ഷത്തിന്‍റെ മറുപടി.

കസ്തൂരി ഗന്ധമുള്ള സംഗീതജ്ഞൻ

"പൗർണ്ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു..." കേട്ടാലും മതിവരാത്ത മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിത്യഹരിതമായ പാട്ടാണിത്. അതെ, സംഗീതത്തിന്‍റെ മൃദുലമായ സ്പർശനമായിരുന്നു അർജുനൻ മാഷിന്‍റെ  ഓരോ ഈണവും നമുക്ക് പകർന്നു നൽകിയത്. കാതരമായ ഭാവമുണ്ടതിന്.

“മഞ്ഞു കാലം ദൂരെ മാഞ്ഞ”പോൽ മലയാള ഗാനങ്ങളുടെ ഓർമ്മയിലെ പുത്തൻ

പുത്തഞ്ചേരി എന്നാൽ ഗിരീഷ് പുത്തഞ്ചേരി. ആ പേരിന്‍റെ കൂടെ ചേർന്നു നടക്കാനായി മാത്രമാണ് കോഴിക്കോട് ജില്ലയിൽ പുത്തഞ്ചേരി എന്ന ഗ്രാമം ഉണ്ടായതെന്ന് പോലും തോന്നിപ്പോകും. ഗിരീഷ് എന്ന പേരിന്‍റെ കൂടെയാണ് ഇന്നും ഗ്രാമത്തിന്‍റെ പ്രശസ്തിയും അഭിമാനവും.

‘പുലരിത്തൂമഞ്ഞുതുള്ളി പോലെ’ പാട്ടെഴുത്തിലെ കാവാലം 

കാവാലം നാരായണപ്പണിക്കര്‍ എന്ന കവികൂടിയായ നാടകകൃത്തിന്‍റ, സംവിധായകന്‍റെ, ആവനാഴിയില്‍ ഒരു പാട്ടെഴുത്തുകാരന്‍ കൂടിയുണ്ട്. സമൃദ്ധമായ ഭാഷയുടെയും അത് പിറന്ന മണ്ണിന്‍റെയും ചൂടും ചൂരും ഏറ്റ് കൊണ്ട് മലയാള സിനിമയുടെ അമരത്തോളം പറക്കമുറ്റിയ പാട്ടുകള്‍...