മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും എക്കാലത്തേക്കും ചിരിയുടെ മലപ്പടക്കം തീര്‍ത്ത ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63- വയസ്സായിരുന്നു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.