മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.
മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്.
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ നായാട്ട് തെലുങ്കിലേക്ക് ‘കട്ടബൊമ്മാലി’ എന്ന പേരില്‍ റീമേക്കിന് ഒരുങ്ങുന്നു.
സിബി പടിയറയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങുന്ന ചിത്രം ‘മുകള്‍പ്പരപ്പി’ന്‍റെ ടീസര്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.