വിധേയന്‍, പൊന്തന്‍ മാട, വാല്‍സല്യം, പാലേരി മാണിക്യം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, കാഴ്ച, അങ്ങനെ തുടങ്ങി മികച്ച നടനുള്ള പുരസ്കാരം 2022- ല്‍ പുറത്തിറങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ എത്തി നില്‍ക്കുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.
2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാര നിറവിലാണ് സുമാ ദേവി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണ്‍’ എന്ന ചിത്രത്തിലെ ഷീല എന്ന കഥാപാത്രം ജൂറിയെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.