Saturday, April 19, 2025

Web Desk

Exclusive Content

spot_img

“തമ്പീ, എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം…”

പാട്ടില്‍ കൃത്യമായ സമയ നിഷ്ഠത പാലിക്കുന്ന വ്യക്തിയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നിശ്ചയിച്ചുവെച്ച  സമയം കഴിഞ്ഞു ആര് വന്നാലും അടുത്ത ദിവസം വരാന്‍ പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. സമയം തെറ്റിച്ച് പാട്ടുമായി വന്ന വിദ്യാസാഗര്‍ എന്ന ചെറുപ്പക്കാരനെയും അദ്ദേഹം തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

എസ് ജാനകി : സംഗീതത്തിന്‍റെ തേനും വയമ്പും

‘ജാനകിയമ്മ’ എന്ന പേരുള്ള ഗായികയും ആ പേരും ശബ്ദവും പാട്ടുമെല്ലാം മലയാള ചലച്ചിത്ര ഗാനത്തിന്‍റെ  എക്കാലത്തെയും ഹരമായിരുന്നു.അന്യഭാഷാ ഗായികയായിരുന്നെങ്കിലും മലയാള സിനിമയിലവര്‍ വേരുറച്ച കാലം തൊട്ട് അനേകം പാട്ടുകളിലൂടെ ആ നാദം നമുക്കും സ്വന്തമായി.

ചെമ്പനീര്‍ മണമുള്ള പാട്ടുകള്‍

ഉണ്ണിമേനോന്‍ പാടുന്ന പാട്ടുകള്‍ക്കെല്ലാം ‘തൊഴുതുമടങ്ങുന്ന സന്ധ്യ’യുടെ ശാലീന സൌന്ദര്യമുണ്ട്. ആ നിര്‍മലത ആസ്വദിക്കാത്ത മലയാളികള്‍ വിരളമാണ്. ശബ്ദത്തിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന അഗാധമായ മനോഹരിതയെ മലയാളികള്‍ കണ്ടത് ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നൂ…" എന്ന പാട്ടിലൂടെയാണ്.

ദേവസംഗീതം നീയല്ലേ

രാധികാ തിലക്. മലയാളി മനസ്സുകളില്‍ ഈ പേരും സ്വരവും കൊത്തിവെച്ച അനശ്വരങ്ങളായ ഒത്തിരി ഗാനങ്ങളുണ്ട്. പാട്ടുകളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും അകന്നു പോയെങ്കിലും ഇന്നും ഓര്‍ത്ത് വെക്കുന്ന പാട്ടിന്‍റെ പേരായിരുന്നു രാധികാ തിലകിന്‍റേത്. ലളിത ഗാനങ്ങളുടെ സംഗീതസാന്ദ്രമായ ലാളിത്യത്തിലൂടെയായിരുന്നു രാധിക തിലക് എന്ന പാട്ടുകാരിയും പിച്ച വെച്ചു തുടങ്ങിയത്.

നീലനിശീഥിനിയിലെ ദേവഗായകന്‍

“നീല നിശീഥിനി നിന്‍ മണി മേടയില്‍..." വിഷാദത്തിന്‍റെ എത്രയോ രാഗാര്‍ദ്രമായ രാത്രികളുടെ ഏകാന്തതയിലേക്ക് ബ്രഹ്മാനന്ദന്‍റെ ശബ്ദം നമ്മെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. മലയാളികളുടെ കാതുകളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദവിസ്മയം ഇടം പിടിച്ചത് നമ്മുടെയെല്ലാം ഹൃദയത്തിലായിരുന്നു. ആ ശബ്ദത്തില്‍ അന്തര്‍ലീനമായി കിടന്നിരുന്ന വിഷാദച്ഛായ പടര്‍ന്ന് പിടിക്കാത്ത മനസ്സുകള്‍ വിരളമായിരുന്നു.

വാണി ജയറാം: സൗരയൂഥത്തിന്‍റെ  പാട്ടുകാരി

‘സൌരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൌഗന്ധികമാണീ ഭൂമി...’ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലില്‍ ചൌധരി ഈണമിട്ട് ഒ എന്‍ വി എഴുതി വാണി ജയറാം ആലപിച്ച  ഹൃദ്യമായ പാട്ട്. വാണിജയറാമെന്ന അനശ്വരഗായിക മലയാളക്കരയുടെ പ്രിയ ഗായികയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലോ അവര്‍ പാടിയ പാട്ടുകള്‍ക്ക് അന്നുമിന്നുമെന്നും അതേ പുതുമയും  സൌന്ദര്യവുമുണ്ട്