Friday, March 28, 2025

Award Movies

പരിണയം: സാമുദായിക അസമത്വത്തിന്‍റെ പൊളിച്ചെഴുത്ത്

രണ്ട് കലകളുടെ സംഗമമായിരുന്നു എം ടി- ഹരിഹരൻ ടീമിന്‍റേത്. സിനിമ ഒരു കവിത പോലെ ആസ്വദിക്കപ്പെടുന്ന സുവര്‍ണ കാലമായിരുന്നു മലയാളത്തിന് എം ടിയിലൂടെയും ഹരിഹരനിലൂടെയും ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ട് മലയാള സിനിമയിലെ ചരിത്രത്തിന്‍റെ ഗതി മാറ്റത്തെ അടയാളപ്പെടുത്തുന്നു. തങ്ക ലിപികളാൽ മലയാള സിനിമ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒത്തിരി സർഗാത്മകത തുളുമ്പുന്ന കാവ്യാത്മക ചലച്ചിത്രങ്ങൾ...

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ തളം കെട്ടിയ കുടുംബാന്തരീക്ഷം, ഉടഞ്ഞു പോകുന്ന വ്യക്തി ബന്ധങ്ങൾ, തുടങ്ങി അരാജകത്വ പൂർണ്ണമായ സർവ്വ വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചു കൊണ്ടാണ്...

നിലപാടും പ്രസ്ഥാനവും പൌരബോധവും –‘മുഖാമുഖം’ സിനിമയില്‍

ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ കാൽപനികമായും രാഷ്ട്രീയമായും സാമൂഹികമായും സാങ്കല്പികമായും സമീപിക്കാം. പക്ഷെ, അതിലെല്ലാം കലയുണ്ടായിരിക്കണം. ചില കൊമേർഷ്യൽ ചിത്രങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്നത് അതിലെ...

മാറ്റത്തിന്‍റെ ശാസ്ത്രബോധവും ഈശ്വര ചിന്തയും

മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത്  മനുഷ്യ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും വേറിട്ട  രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന്  എന്നാൽ അതിലിഴുകിച്ചേര്‍ന്ന് കൊണ്ട് തനത് സംസ്കാരത്തിലൂന്നിയ ആചാരാനുഷ്ഠനങ്ങൾക്കനുസൃതമായി ജീവിക്കുന്ന മധ്യവർത്തിയായൊരു മറ്റൊരു തലമുറ. അങ്ങനെ പലതിന്‍റെയും സ്വീകാര്യതയിലും ഉപേക്ഷിക്കലിലും കാലം ഭിന്നമായൊരു...

മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും

മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി കൊണ്ടും പ്രേക്ഷക സ്വീകാര്യതയും നിരൂപക ശ്രദ്ധയും നേടാൻ സലിം അഹമ്മദിന്‍റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ’ആദാമിന്‍റെ മകൻ അബു’  എന്ന ആദ്യത്തെ...

‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’

മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ സങ്കല്പങ്ങളെയും ആശയങ്ങളെയും സിനിമയിലൂടെ കൊണ്ട് വരാൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ട്. പ്രകൃതിയെയും മനുഷ്യ ജീവിതത്തിലെ മാനസികമായ മിക്ക സന്ദർഭങ്ങളെയും കൂട്ടിയിണക്കി...

സൈമ നെക്സ്സ്ട്രീമിങ് അവാർഡ് ; മികച്ച ജനപ്രിയ ചിത്രമായി ‘പുരുഷ പ്രേതം’

സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാർഡായ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് അവാർഡ് നല്കിയിരുന്നു. അതിൽ പ്രാദേശിക...
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img