Tuesday, April 1, 2025

New Movies

ചരിത്രം സൃഷ്ടിക്കാൻ ‘ഖുറൈഷി എബ്രഹാം’; ബുക്കിങ് കളക്ഷൻ 58- കോടിയിലേക്ക്

58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ്  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് മാർച്ച് 21- നു ആണ് ആരംഭിച്ചത്. മണിക്കൂറിനകം തന്നെ ബുക്കിങ് റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. മുരളി...

‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി

ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും  നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മാർച്ച് 27- നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയാണ് അവധി നല്കിയിരിക്കുന്നത്.  2019- ൽ റിലീസ് ചെയ്ത...

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ,...

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80 കോടിയെ മറികടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 750 ഓളം തിയ്യേറ്ററുകളിലേക്കാണു എമ്പുരാൻ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. ഇന്ന് നാലു അന്യഭാഷാ ചിത്രങ്ങളിൽ...

‘എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പും’; ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്നും മോഹൻലാൽ

മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ ചിത്രത്തെക്കുറിച്ച് എന്ത് പറയണമെന്ന് അറിയില്ല എന്നും ചിത്രം നിങ്ങളോട് എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രേക്ഷകർക്ക് നന്ദി’ അദ്ദേഹം പറഞ്ഞു....

‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ

ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും വിധത്തിൽ എമ്പുരാൻ വളര്ന്നു കഴിഞ്ഞു എന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ എമ്പുരാൻ സിനിമ കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദികൂടി അറിയിച്ചിരിക്കുകയാണ്...

തമിഴ്ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരള തിയ്യേറ്ററുകളിലേക്ക്

തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ഈ ചിത്രത്തിൽ വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവറേജ സ്റ്റുഡിയോസ്...
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img