നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു. മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍ അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.
പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ ജീവിത കഥപറയുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയ്യേറ്ററിലേക്ക്. നര്‍മ്മപ്രധാനമായ ഈ ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളും ഇയ്യിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...