നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍നടക്കുന്നു. ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്‍റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.
രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന്...