ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു നിന്ന അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ് സുരേഷ് കൃഷ്ണ. ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാനകഥാപാത്രമായി...
സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരുമ്പെട്ടവൻ ചിത്രീകരണം പൂർത്തിയായി. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ,...
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റെറടയിമെന്റ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ...
സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഹാൽ’. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ഹാലിന്റെത്....
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഒപ്പമുണ്ടാകണമെന്ന് ദുൽഖർ സൽമാൻ പോസ്റ്റിൽ കുറിച്ചു. ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റിങ് ചമൻ ചാക്കോ
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് നടന്നു. കൂടാതെ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കൂടി ലോഞ്ച് ചെയ്തു. ചിത്രത്തിലെ സംവിധായകൻ റെജിസ് ആൻറണി, അഭിനേതാക്കളായ ജോണി ആൻറണി, അജു വർഗീസ്, അനന്യ, സിജോയ് വർഗീസ്, സജിൻ ചെറുകയിൽ, രഞ്ജി കങ്കോൽ, ഗാനരചയിതാവ് സന്തോഷ്...
എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീകരൻ’ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന അദ്യ ചിത്രം കൂടിയാണ് ഭീകരൻ. ജെ & എ സിനിമാ ഹൌസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ ആണ് നായകനായി എത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...