Saturday, April 12, 2025

New Projects

ഏറ്റവും പുതിയ ചിത്രവുമായി എബ്രിഡ് ഷൈനും ജിബു ജേക്കബും

എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീകരൻ’ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന അദ്യ ചിത്രം കൂടിയാണ് ഭീകരൻ. ജെ & എ സിനിമാ ഹൌസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ ആണ് നായകനായി എത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു, സൈജു കുറുപ്പ്, വിജയരാഘവൻ, എന്നിവരും ചിത്രത്തിലെ മറ്റ്...

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും ഫസ്റ്റ് ക്ലാപ് ഹരിശ്രീ അശോകനും നല്കി. അരുൺ ഗോപി, രഞ്ജിൻ രാജ്, എം ആർ രാധാകൃഷ്ണൻ, അജയ് വാസുദേവ്, സലാം...

‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന  ചിത്രത്തിന് ശേഷം മുരളി ഗോപിക്കൊപ്പം ഒന്നിച്ച്  ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പൂജചടങ്ങുകൾ തമിഴ്നാട്ടിലെ ഏറ്റവും പുരാതനമായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വെച്ച്...

ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’  ചിത്രീകരണം ആരംഭിച്ചു

നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ് ആഭ്യന്തര കുറ്റവാളി. പുതുമുഖ തരം തുളസിയാണ് ചിത്രത്തിൽ നായിക വേഷമിടുന്നത്. ജഗതി ശ്രീകുമാർ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ബാലചന്ദ്രൻ...

വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണംപുരോഗമിക്കുന്നുപീരുമേട്ടിലും പരിസര പ്രദേശങ്ങളിലുമായാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം. എൺ പതുകാരനായ ഒരു കഥാപാത്രമായാണ് വിജയരാഘവൻ എത്തുന്നത്. ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ജോജി...

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ്, ഷറഫ് എന്നിവർ ചേർന്നാണ്. ഒ പി എം സിനിമാസിന്റ...
- Advertisement -spot_img

Latest News

മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ- 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ...
- Advertisement -spot_img