ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യിൽ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര് എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4 നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും....