Sunday, April 20, 2025

Movies

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ  ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നു. ജിതിൻ കെ ജോസ്...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിജു വിൽസൺ, നമൃത, ധീരജ് ഡെന്നി, ബാലു വർഗീസ് എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി...

ആഷിക് അബൂ ചിത്രം ‘റൈഫിൾ ക്ലബി’ൽ സുരേഷ് കൃഷ്ണ

ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു നിന്ന അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ് സുരേഷ് കൃഷ്ണ. ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാനകഥാപാത്രമായി...

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി...

‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ

രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ഷാനവാസ് ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്ന തൊട്ടപ്പൻ, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം...

സംവിധാനം സുജീഷ് ദക്ഷിണയും കെ എം ഹരിനാരായണനും; ‘ഒരുമ്പെട്ടവ’ന്റെ ചിത്രീകരണം പൂർത്തിയായി

സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരുമ്പെട്ടവൻ ചിത്രീകരണം പൂർത്തിയായി. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ,...

മുഹമ്മദ് മുസ്തഫയുടെ  ‘മുറ’ ഒക്ടോബർ 18- ന്

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ...
- Advertisement -spot_img

Latest News

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും....
- Advertisement -spot_img