അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന സിനിമയിൽ ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ മകൾ അശ്വതി സംവിധാനം ചെയ്ത വില്പന. ഒൻപത് സെഗ്മെന്റ് ആന്തോളജിയിൽ അടങ്ങുന്ന ചെറുകഥകളുടെ ചലച്ചിത്രമാണ്...
ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി...
(മനോരഥങ്ങൾ- ഭാഗം മൂന്ന്)
ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ സ്ക്രീനിൽ നമ്മളോട് സംസാരിച്ചു, നമ്മുടെ മുന്നിൽ അവരായി ജീവിച്ചു. നൃത്തമാടുന്ന പാവയ്ക്കു കീ കൊടുക്കുമ്പോഴുള്ള ചടുലതയായിരുന്നു സംവിധായകനും അഭിനേതാക്കൾക്കും. ക്ലാസിക്...
‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിന്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വൈകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്നു...
കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ പ്രമേയമാക്കി എട്ട് സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി സീരീസ് ആണ് ‘മനോരഥങ്ങൾ’. പ്രേക്ഷകർക്ക് മുന്നിൽ ചലച്ചിത്ര ഭാഷ്യത്തിൽ ഈ എട്ട് കഥകളും...
രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച...
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...