കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ പ്രമേയമാക്കി എട്ട് സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി സീരീസ് ആണ് ‘മനോരഥങ്ങൾ’. പ്രേക്ഷകർക്ക് മുന്നിൽ ചലച്ചിത്ര ഭാഷ്യത്തിൽ ഈ എട്ട് കഥകളും...
രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച...
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.
രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ...’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...