Friday, November 15, 2024

Lyricist

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

കുടമുല്ലപ്പൂവിന്‍റെ മണമുള്ള പാട്ടുകൾ

"കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി..." രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ‘നീലക്കടമ്പി’ലെ ദൈവികത്വം നിറഞ്ഞ ഈ ഒറ്റ ഗാനം മതി കെ ജയകുമാർ എന്ന ഗാനരചയിതാവിനെ പ്രതിഭാധനനായ  ഐ എ എസ് ഉദ്യോഗസ്ഥനെ ഓർക്കാൻ.

പാട്ടിന്‍റെ ഈറന്‍മേഘം

“ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം...”പാട്ടിന്‍റെ രഥോല്‍സവമായിരുന്നു ‘ശ്യാമ'യിലെ പാട്ടുകളെല്ലാം...മനോഹര പദങ്ങള്‍ കൊണ്ട് ഒരുക്കിവെച്ച വിരുന്നായിരുന്നു ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവില്‍ നിന്നും പിറന്ന പാട്ടുകളുടെ പ്രത്യേകത.

“മഞ്ഞു കാലം ദൂരെ മാഞ്ഞ”പോൽ മലയാള ഗാനങ്ങളുടെ ഓർമ്മയിലെ പുത്തൻ

പുത്തഞ്ചേരി എന്നാൽ ഗിരീഷ് പുത്തഞ്ചേരി. ആ പേരിന്‍റെ കൂടെ ചേർന്നു നടക്കാനായി മാത്രമാണ് കോഴിക്കോട് ജില്ലയിൽ പുത്തഞ്ചേരി എന്ന ഗ്രാമം ഉണ്ടായതെന്ന് പോലും തോന്നിപ്പോകും. ഗിരീഷ് എന്ന പേരിന്‍റെ കൂടെയാണ് ഇന്നും ഗ്രാമത്തിന്‍റെ പ്രശസ്തിയും അഭിമാനവും.

‘പുലരിത്തൂമഞ്ഞുതുള്ളി പോലെ’ പാട്ടെഴുത്തിലെ കാവാലം 

കാവാലം നാരായണപ്പണിക്കര്‍ എന്ന കവികൂടിയായ നാടകകൃത്തിന്‍റ, സംവിധായകന്‍റെ, ആവനാഴിയില്‍ ഒരു പാട്ടെഴുത്തുകാരന്‍ കൂടിയുണ്ട്. സമൃദ്ധമായ ഭാഷയുടെയും അത് പിറന്ന മണ്ണിന്‍റെയും ചൂടും ചൂരും ഏറ്റ് കൊണ്ട് മലയാള സിനിമയുടെ അമരത്തോളം പറക്കമുറ്റിയ പാട്ടുകള്‍...
- Advertisement -spot_img

Latest News

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...
- Advertisement -spot_img