ഭക്തി ഗാനങ്ങളാണ് ആലപ്പി രംഗനാഥിനെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. തരംഗിണി സ്റ്റുഡിയോയിലൂടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചു. ‘സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാന്‍’ എന്ന ഹിറ്റ് ഭക്തിഗാനത്തിലൂടെ ആലപ്പി രംഗനാഥ് മലയാള സിനിമയില്‍ മലയാളത്തില്‍ പ്രശസ്തനായി.
"ആത്മാവില്‍ മുട്ടിവിളിച്ചത് പോലെ..." ഹൃദയത്തില്‍ നേര്‍ത്ത തണുത്തൊരിളം കാറ്റ് പോലെയാണ് മലയാളികളെ ഈ പാട്ട് സ്പര്‍ശിച്ചുണര്‍ത്തിയത്. അത്രയും പതിഞ്ഞ താളത്തിലും ശബ്ദത്തിലും ഭാവത്തിലും നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തിന്‍റെ അതി നിഗൂഡമായ രഹസ്യ ഭാവത്തെ സംഗീതത്തിലൂടെ കാതരമായി ഒപ്പിയെടുക്കാന്‍ രഘുനാഥ് സേത്ത് എന്ന ഫ്ലൂട്ട് മാന്ത്രികന് കഴിഞ്ഞിട്ടുണ്ട്.
"സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം മായുന്നിതാ..." എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്തു 1978 ല്‍ ഇറങ്ങിയ 'മദനോല്‍സവം' എന്ന ചിത്രത്തില്‍ സലില്‍ ചൌധരി ഈണമിട്ട ഗാനമാണിത്. കേള്‍ക്കുന്തോറും അര്‍ത്ഥവും ഭംഗിയും ഈ പാട്ടില്‍ നിറഞ്ഞു നില്ക്കുന്നു. ഒ എന്‍ വിയുടെ വരികള്‍ക്ക് സലില്‍ ചൌധരി ഈണമിട്ട് യേശുദാസ് തന്‍റെ മനോഹര ശബ്ദത്തില്‍ പാടി ഈ പാട്ടിനെ അനശ്വരമാക്കിയിരിക്കുന്നു!
തികച്ചും യാദൃശ്ചികമായാണ് മോഹൻ സിത്താരയ്ക്ക് സംഗീത സംവിധയകന്‍റെ അവസരം കിട്ടുന്നത്. യഥാർത്ഥ കലയെ തേടി വരുന്നതിനെ ഭാഗ്യം എന്നാണ് മോഹൻ സിതാര വിശേഷിപ്പിച്ചിരുന്നത്. നവോദയ അപ്പച്ചന്‍റെ ബാനറിൽ ഒരുങ്ങുന്ന ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിനുള്ള ഗാനത്തിനു സംഗീതം ചിട്ടപ്പെടുത്താനാണ് അവിടേക്ക് വിളിച്ചതെന്ന് പോലും അറിയുന്നത് ചെന്നപ്പോഴായിരുന്നു.
"ഒരു കലാകാരന്‍റെ നിലനില്പിനടിസ്ഥാനം ഭാഗ്യ നിർഭാഗ്യങ്ങളാണെന്ന വിശ്വാസം ചലച്ചിത്ര രംഗത്ത് പ്രബലമാണ്. ഉന്നത ബന്ധങ്ങൾ വഴിയുള്ള സ്വാധീനമാണ് മറ്റൊന്ന്. കഴിവിന് മൂന്നാം സ്ഥാനം മാത്രമേ ഉള്ളൂ. കഴിവുള്ളവൻ ഉന്നതങ്ങളിൽ പിടിപാടില്ലാതെ പിന്തള്ളപ്പെടുമ്പോൾ ഭാഗ്യക്കേടെന്നാകും അതിനുള്ള ഭൂരിപക്ഷത്തിന്‍റെ മറുപടി.
"പൗർണ്ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു..." കേട്ടാലും മതിവരാത്ത മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിത്യഹരിതമായ പാട്ടാണിത്. അതെ, സംഗീതത്തിന്‍റെ മൃദുലമായ സ്പർശനമായിരുന്നു അർജുനൻ മാഷിന്‍റെ ഓരോ ഈണവും നമുക്ക് പകർന്നു നൽകിയത്. കാതരമായ ഭാവമുണ്ടതിന്.
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...