‘ജാനകിയമ്മ’ എന്ന പേരുള്ള ഗായികയും ആ പേരും ശബ്ദവും പാട്ടുമെല്ലാം മലയാള ചലച്ചിത്ര ഗാനത്തിന്‍റെ എക്കാലത്തെയും ഹരമായിരുന്നു.അന്യഭാഷാ ഗായികയായിരുന്നെങ്കിലും മലയാള സിനിമയിലവര്‍ വേരുറച്ച കാലം തൊട്ട് അനേകം പാട്ടുകളിലൂടെ ആ നാദം നമുക്കും സ്വന്തമായി.
ഉണ്ണിമേനോന്‍ പാടുന്ന പാട്ടുകള്‍ക്കെല്ലാം ‘തൊഴുതുമടങ്ങുന്ന സന്ധ്യ’യുടെ ശാലീന സൌന്ദര്യമുണ്ട്. ആ നിര്‍മലത ആസ്വദിക്കാത്ത മലയാളികള്‍ വിരളമാണ്. ശബ്ദത്തിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന അഗാധമായ മനോഹരിതയെ മലയാളികള്‍ കണ്ടത് ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നൂ…" എന്ന പാട്ടിലൂടെയാണ്.
രാധികാ തിലക്. മലയാളി മനസ്സുകളില്‍ ഈ പേരും സ്വരവും കൊത്തിവെച്ച അനശ്വരങ്ങളായ ഒത്തിരി ഗാനങ്ങളുണ്ട്. പാട്ടുകളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും അകന്നു പോയെങ്കിലും ഇന്നും ഓര്‍ത്ത് വെക്കുന്ന പാട്ടിന്‍റെ പേരായിരുന്നു രാധികാ തിലകിന്‍റേത്. ലളിത ഗാനങ്ങളുടെ സംഗീതസാന്ദ്രമായ ലാളിത്യത്തിലൂടെയായിരുന്നു രാധിക തിലക് എന്ന പാട്ടുകാരിയും പിച്ച വെച്ചു തുടങ്ങിയത്.
“നീല നിശീഥിനി നിന്‍ മണി മേടയില്‍..." വിഷാദത്തിന്‍റെ എത്രയോ രാഗാര്‍ദ്രമായ രാത്രികളുടെ ഏകാന്തതയിലേക്ക് ബ്രഹ്മാനന്ദന്‍റെ ശബ്ദം നമ്മെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. മലയാളികളുടെ കാതുകളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദവിസ്മയം ഇടം പിടിച്ചത് നമ്മുടെയെല്ലാം ഹൃദയത്തിലായിരുന്നു. ആ ശബ്ദത്തില്‍ അന്തര്‍ലീനമായി കിടന്നിരുന്ന വിഷാദച്ഛായ പടര്‍ന്ന് പിടിക്കാത്ത മനസ്സുകള്‍ വിരളമായിരുന്നു.
‘സൌരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൌഗന്ധികമാണീ ഭൂമി...’ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലില്‍ ചൌധരി ഈണമിട്ട് ഒ എന്‍ വി എഴുതി വാണി ജയറാം ആലപിച്ച ഹൃദ്യമായ പാട്ട്. വാണിജയറാമെന്ന അനശ്വരഗായിക മലയാളക്കരയുടെ പ്രിയ ഗായികയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലോ അവര്‍ പാടിയ പാട്ടുകള്‍ക്ക് അന്നുമിന്നുമെന്നും അതേ പുതുമയും സൌന്ദര്യവുമുണ്ട്
അഭിനേതാവായും ഗായകനായും മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന സര്‍ഗ്ഗപ്രതിഭയായിരുന്നു കൃഷ്ണചന്ദ്രന്‍. പിന്നീട് അദ്ദേഹം പൂര്‍ണമായും അറിയപ്പെട്ടത് പിന്നണി ഗായകനായാണ് . 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം എന്ന ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവായി അഭിനയിച്ചത് കൃഷ്ണചന്ദ്രനായിരുന്നു.
“എന്നു വരും നീ എന്നു വരും നീ എന്‍റെ നിലാപ്പന്തലില്‍..." സ്നേഹത്തിന് വേണ്ടിയുള്ള നായികയുടെ കാത്തിരിപ്പിന്‍റെ പവിത്രവും തീഷ്ണവുമായ ഉപാസനയെ ആരാധിക്കുകയാണ് 2002 ല്‍ ജയരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കണ്ണകി' എന്ന ചിത്രത്തിലെ ഈ ഗാനം. പാട്ടിന്‍റെയും സാഹിത്യത്തിന്‍റെയും സാമ്രാട്ടില്‍ ജനിച്ചു വളര്‍ന്ന കൈതപ്രം ദാമോദരന്‍ നമൂതിരിയുടെ വരികള്‍
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...