പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നീലക്കുയിലിലെ ‘കടലാസ് വഞ്ചിയേറി കടലും കടന്ന് കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റ് പായ പാറി..’എന്ന പാട്ടിലൂടെയാണ്...
മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ് മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു. ഓഗസ്ത് രണ്ടിനാണ് ടർബോയുടെ അറബി പതിപ്പുകൾ തിയ്യേറ്ററിൽ എത്തുക....
സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാർഡായ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് അവാർഡ് നല്കിയിരുന്നു. അതിൽ പ്രാദേശിക...
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം...