പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.
ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകത ഗ്രാമീണ സൌന്ദര്യത്തിന്‍റെ നാട്ടുതനിമയാണ്. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെയും പ്രതീക്ഷിച്ചു കഥയിലും തിരക്കഥയിലും ഒരു ഗ്രാമീണ വേഷം എന്നും കാത്തു കിടക്കും.
ഒരു അഭിനേതാവ് മികച്ച ഛായാഗ്രാഹകനും ഫിലിംമാഗസിന്‍ ഫോട്ടോഗ്രാഫറുമാണെങ്കില്‍ സിനിമ കൂടുതല്‍ മികച്ചൊരു കലാസൃഷ്ടിയായിത്തീരും. എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന അതുല്യ കലാകാരന്‍ ഈ മേഖലകളിലെല്ലാം തൊട്ടാതെല്ലാം പൊന്നാക്കിയെന്ന് ചരിത്രം സാക്ഷി.
മലയാള നടന വിസ്മയത്തിന്‍റെ നഷ്ടമായിരുന്നു ശോഭ എന്ന തെന്നിന്ത്യൻ ചലച്ചിത്ര നടി. ശോഭ തന്‍റെ ജീവിതം കൊണ്ടും മരണം കൊണ്ടും ചലച്ചിത്ര ലോകത്ത് മെയ് ദിനത്തിന്‍റെ ഓർമ്മ പുതുക്കുന്നു
പല്ലില്ലാതെ ചിരിച്ചാൽ മഹാത്മാവാകുമെങ്കിൽ ഞാനുമൊരു മഹാത്മാവാകുമെടോ "-'റബേക്ക ഉതുപ്പ് കിഴക്കേമല' എന്ന ചിത്രത്തിലെ ശശി കലിംഗ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഡയലോഗാണിത്. ചില അഭിനേതാക്കൾ അങ്ങനെയാണ്
പൗരുഷം നിറഞ്ഞ ആകാര സൗകുമാര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന മഹാനടൻ. അവിസ്മരണീയമായ അഭിനയ പാടവം കൊണ്ട് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം, വില്ലനായും നായകനായും കിട്ടുന്ന ഏത് വേഷങ്ങളെയും ഗംഭീരമാക്കുന്ന അഭിനയ പ്രതിഭ.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...