ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4 നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും....