Thursday, April 3, 2025

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും

‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഇത് ലഭ്യമാണ്.  തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചന ആഷിക് കക്കോടി. ഗ്രേസ് ആൻറണി, സുധീർ കരമന, വിനയ പ്രസാദ്, റാഫി, ശ്യാം മോഹൻ, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. മൂകാംബികയിലാണ് ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എഡിറ്റിങ്  ശ്രീജിത്ത് സാരംഗ്.

spot_img

Hot Topics

Related Articles

Also Read

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ കണ്ണാന്തളിര്‍പ്പൂക്കളുടെ എഴുത്തുകാരന്‍

0
സാമൂഹികവും സംസ്കാരികവുമായ അന്തരീക്ഷത്തില്‍ എം ടിയിലെ കലാകാരന്‍ വളര്‍ന്നുവന്നു. വരണ്ടും നിറഞ്ഞും തെളിഞ്ഞും കലങ്ങിയും നിളയൊഴുകിയപ്പോള്‍ അത് എം ടിയുടെ സര്‍ഗ്ഗവൈ ഭവത്തിന്‍റെ തടംകൂടി നനച്ചു.

ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’

0
കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

0
നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.