ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ ജീവിത കഥപറയുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയ്യേറ്ററിലേക്ക്. നര്‍മ്മപ്രധാനമായ ഈ ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളും ഇയ്യിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് അഷ്കര്‍ സൌദാന്‍ നായകനായി എത്തുന്ന ചിത്രം ‘ഡി. എന്‍. എ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും പുറത്ത് വിട്ടു.