കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.