അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ആസിഫ് അലിയും നിഷാനും. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.