മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ...