69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍ ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.