കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.