ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഗുരുവായൂരമ്പലനടയിൽ ചിത്രം ഇനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 17- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
തിയ്യേറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ് മഹിമയും ഷൈൻ നിഗവും കേന്ദ്രകഥാപാത്രമായി എത്തിയ ലിറ്റിൽ ഹാർട്സ്. നർമ്മവും പ്രണയവും ഒരുപോലെ വന്നുപോകുന്ന ഈ ചിത്രം കൂടുതൽ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.
2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം.