Saturday, November 16, 2024

Tag: news

spot_img

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു.

‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ  ഒടിടി പ്ലാറ്റ് ഫോം

മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

‘ഓർമ്മകളിലെ അച്ഛൻ; പ്രിയങ്കരനായ റഹ്മാൻ’ ശ്രദ്ധേയ കുറിപ്പുമായി പത്മരാജൻ മകൻ അനന്തപദ്മനാഭൻ

ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സിഐ അജയ് എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു.