മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്സോഫീസിൽ 5.3 കോടി നേട്ടം കൊയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ‘നടികർ’. ആയിരം സ്ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.