മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.