ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വൻ യേശുദാസിന്. 1969- മുതൽ ദാദാ സാഹേബിനെ ആദരിച്ചു കൊണ്ട് നൽകിവരുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. പുരസ്കാരം 2024 ഫെബ്രുവരി 20 ന് മുംബൈലെ താജ് ലാൻഡ്സ് എൻഡിൽ സമ്മാനിക്കും.
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.
ഒരു മാസം മൂന്നെയാണ് അർബുദം കണ്ടെത്തിയതെന്നും എന്നാൽ പൂർണമായും അർബുദം ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്നും നാല്പത് ദിവസങ്ങൾ കൂടി മാത്രമേ മേഹമൂദ് ജീവിച്ചിരിക്കേയുള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും സലാം കാസി പറഞ്ഞു.
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.