69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.
വളരെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകന്‍ എന്നതിലുപരി കൂടെ നിന്നു.
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍.
സംവിധായകന്‍ സത്യന് അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്സണ് മാഷിന്റെ 12- മത് ഓര്‍മദിനമായ ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു പുരസ്കാരം സമ്മാനിക്കും